നാലാമത്തെ 'മലബാര്‍ നൗക' നീറ്റിലിറക്കി
കൊച്ചി: മലനാട് മലബാർ റിവർ സർക്യൂട്ടിന്റെ ഭാഗമായി ടൂറിസം വകുപ്പിന് വേണ്ടി കേരള സ്റ്റേറ്റ് ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ നിർമ്മിച്ച 10 പേർക്ക് യാത്ര ചെയ്യാവുന്ന ഫാമിലി ക്രൂയ്സ് ബോട്ട്- മലബാർ നൗക ഇന്ന് ( 13/06/2022) നീറ്റിലിറക്കി. മലനാട് മലബാർ റിവർ സർക്യുട്ടിനു വേണ്ടി കെഎസ്ഐഎൻസി നിർമ്മിച്ചു നൽകുന്ന നാലാമത്തെ ജലയാനം ആണിത്. അന്തിമ സർവ്വേ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം അടുത്ത ആഴ്ചയോടെ കണ്ണൂർ പറശ്ശിനിക്കടവ് ബോട്ടുജെട്ടിയില്‍ ഈ ക്രൂയിസ് ബോട്ട് പ്രവർത്തനം തുടങ്ങും.