63/3466, Udaya Nagar Road,
Gandhi Nagar, Kochi - 682020
+91 484 2203614, 2206232, 206841 / 42 / 44, 2206672
banner

NEWS

Home News || 2nd Hop On Hop Off Boat Launched For Muziris Heritage Project

16-06-2022

2ND HOP ON HOP OFF BOAT LAUNCHED FOR MUZIRIS HERITAGE PROJECT

 

കൊച്ചി:  മുസിരീസ് ഹെറിറ്റേജ് പദ്ധതിക്ക് വേണ്ടി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ 

നിർമ്മിച്ച 25 സീറ്റുള്ള ഹോപ് ഓൺ ഹോപ് ഓഫ് ജലയാനം ജീവനക്കാരുടെ സാന്നിധ്യത്തിൽ കോർപറേഷൻ 

എംഡി ശ്രീ.പ്രശാന്ത് നായർ നീറ്റിലിറക്കി.  25 പേർക്ക് യാത്ര ചെയ്യാവുന്ന ഈ നോൺ A/C ബോട്ടിന്റെ പരമാവധി 

വേഗത 10 Knots ആണ്.  മുകളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ പാനലുകൾ ഉത്പാദിപ്പിക്കുന്ന സൗരോർജ്ജം 

ഉപയോഗിച്ചാണ് ഈ ബോട്ടിന്റെ അടിസ്ഥാന സൗകര്യങ്ങൾ പ്രവർത്തിക്കുന്നത്. ജനറേറ്റർ 

ഉപയോഗിക്കാത്തതിനാൽ യാത്ര സുഖപ്രദവും ശബ്ദമലിനീകരണം ഇല്ലാത്തതുമായിരിക്കും.

ഒരു സ്പീഡ് ബോട്ട് ഉൾപ്പെടെ നാല് ജലയാനങ്ങളാണ് മുസിരിസ് പ്രൊജക്ടിനുവേണ്ടി കെ.എസ്.ഐ.എൻ.സി. നിർമ്മിച്ചു

 നൽകുന്നത്. സ്പീഡ് ബോട്ടും ഒരു 25 സീറ്റ് ഹോപ് ഓൺ ഹോപ് ഓഫ് ബോട്ടും ഇതിനോടകം നിർമ്മിച്ചു കൈമാറി 

കഴിഞ്ഞു. വ്യാഴാഴ്ച നീറ്റിൽ ഇറക്കിയ മൂന്നാമത്തെ ബോട്ട് റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ഈ 

മാസം അവസാനത്തോടെ മുസിരീസിന് കൈമാറുന്നതാണ്. നാലാമത്തെ ബോട്ട് സെപ്റ്റംബർ മാസം പകുതിയോടെ 

കൈമാറാനാകുമെന്ന് ശ്രീ.പ്രശാന്ത് നായർ പറഞ്ഞു. സമാനമായ ആറ് ബോട്ടുകൾ കൂടി നിർമിച്ചുനല്‍കുന്നതിനുള്ള 

പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. കെ.എസ്‌.ഐ.എൻ.സി. യുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ 

ബോട്ടുകൾ നിർമ്മിച്ച്‌ നീറ്റിലിറക്കിയ വർഷമാണിത്‌.